അങ്ങനെ ഒരു ദിവസം
ക്ലിനിക് ആയതു
കൊണ്ടാകാം കുറച്ചു ആളുകളെ ഉളുവെങ്കിലും തിരക്ക് നന്നായി അറിയുന്നു.പലരും തന്റെ
നമ്പര്‍ നോക്കി പലയിടത്തും ആയി നില്ക്കുന്നു. മറ്റു ചിലര്‍ റിസള്‍ട്ട് നോക്കിയും
ഇരിക്കുന്നു . തന്റെ ടോക്കെന്‍ നമ്പര്‍ പിടിച്ചു മോഹനന് കസേരയില്‍ നിന്നും ഒന്ന്
മുഖം ഉയര്‍ത്തി നോക്കി .ചുമരില്‍ പതിപിച്ച സ്ക്രീനില്‍ തന്റെ നമ്പര്‍ ആയോ
എന്ന് നോക്കി, ഇനിയും രണ്ടു
പേര് കൂടി കഴിയണം.ഒരു ചെറിയ നെടുവീര്‍പ്പിട്ടു മോഹനന് വെളിയില്‍ പോകുന്ന
വാഹങ്ങളെ നോക്കി ഇരുന്നു.
മോഹനന് അബുദാബിയില്‍ ഒരു അറിയപെടുന്ന ലെബനിസ് കമ്പനിയില്‍ മെറ്റീരിയല്‍ കണ്ട്രോള് ആയി ജോലി ചെയ്തു വരുന്നു. ഫാമിലി സ്റ്റാറ്റസ് കൂടി കമ്പനി നല്‍കിയിരുന്നു .അതിന്നാല്‍ നാലു വര്‍ഷം ആയി ഭാര്യയുംകൂടി മോഹനനു അബുദാബിയില്‍ കൂട്ടിനുണ്ട്.സതുഷ്ട്മായ നല്ല കുടുംബം അതില്‍ ഒരു രണ്ടു വയസ്സ് പ്രായം ഉള്ള ഒരു പെണ്ണ്കുട്ടിയും. അതിന്റെ ഇടയില്‍ ആണ് വിസ ഡേറ്റ് തീര്‍ന്നതു. വിസ ഡേറ്റ് തീര്‍ന്ന കാരണം അത് പുതുക്കാനും കൂടെ പുതിയ വിസ എടുകുനതിന്നാല് അതിനു അനുബന്തിച്ചു മെഡിക്കല്‍ നടത്തുവാനും വേണ്ടി ആണ് മോഹനന് ഈ ക്ലിനികില്‍ വനിരികുന്നത്. പെട്ടന്ന് റിംഗ് ബെല്‍ കേട്ട് ഒരു ഞെട്ടലില്‍നിന്ന് മോഹനന് സ്ക്രീനില്‍ നോകിയപ്പോള്‍ തന്റെ ടോക്കന്‍ നമ്പര്‍ .മെഡിക്കല്‍ എടുകുനതിനും അതിന്റെതായ നടപടികയി മോഹനന് അകത്തേയ്ക്ക് പോയി. ബ്ലഡ്, യുറിന്‍, ഫിസികള്‍ ടെസ്റ്റ്, എല്ലാ വിധ ടെസ്റ്റുകളും മോഹനന് കൊടുത്തു.ഏറെ സമയത്തിനു ശേഷം മോഹനന് വെളിയില്‍ ഇറങ്ങി .ബില്‍ അടച്ചു .വെയിറ്റ് ചെയ്തു ഇരുന്നു.
എന്നാല്‍ അല്പം സമയത്തിനു ശേഷം രിസേപെഷ്ന് മോഹനനെ വിളിച്ചു “നിങ്ങളുടെ റിസള്‍ട്ട് ഇന്ന് കിട്ടില്ല അത് ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയക്കും, പോസ്റ്റ് വഴി വിട്ടില്‍ വരും” ഇത് കൂടി കേട്ട് മോഹനന് ബില്ലും വാങ്ങി അവിടെ നിന്നും വെളിയിലേക്ക്.കൂടെ അടുത്ത ഒരു ഹോട്ടലില്‍ കേറി രണ്ടു മൂന്ന് പാഴ്സല്‍ എല്ലാം വാങ്ങി നേരെ വന്ന ബസ്സില്‍ കേറി വീട്ടിലേക്കു.
രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അങ്ങനെ ഇരിക്കുബോള്‍ ഒരു രണ്ടു മണി ആയപ്പോള്‍ മോഹനന്റെ മൊബൈല്‍ റിംഗ് ചെയ്തു. ക്ലിനിക്കിന്റെ പേരും പറഞ്ഞു ഒരാള്‍ എത്രയും പെട്ടന്ന് മോഹനന് എന്ന് പറയുന്ന ആളു ക്ലിനികില്‍ എത്തണം അങ്ങോട്ട് വലതും പറയുന്നത് മുന്നേ ഫോണ്‍ കട്ട് ആയി. ഒന്നും മാസിലകാതെ മോഹനന് വസ്ത്രങ്ങള്‍ എല്ലാം മാറി വീട്ടില്‍ നിന്നും ഇറങ്ങി.
വാതില്‍ തുറന്നു മോഹനന് അകത്ത്കയറി ഒരാള്‍ വന്നു ഇരിക്കാന്‍ പറഞ്ഞു അല്പം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ വന്നു എന്തൊക്കയോ പറഞ്ഞു കൂടെ മോഹനനോട് വരാന്‍ പറഞ്ഞു .എന്തിനു ?? എന്ന് മോഹനന് തിരിച്ചു ചോദിച്ചു “ നിങ്ങള്‍ ഇവിടെ ഇരുന്നു ഒന്നും പറയണ്ട വരൂ ഞങ്ങളുടെ കൂടെ വരൂ ” എന്ന് പറഞ്ഞു പോലീസുകാര്‍ അയാളെയും കൂട്ടി ഒരു അബുലസില് കേറി .അതിനകത് ഒരു ഡോക്ടര്‍ കൂടെ ഈ വന്ന രണ്ടു പോലിസികാര് പിന്നെ മോഹനനും.
ഏറെ നേരത്തെ മൂകതെയ്ക്കു ശേഷം മോഹനന് ഡോക്ടറുടെ മുഖത്തു നോക്കി ചോദിച്ചു “എന്താ ഡോക്ടര്‍ എനിക്ക് എന്താ എനിക്ക് ഉള്ളത് എന്തിന്നാ ഇവിടെ പിടിച്ചു ഇരുത്തിയിരിക്കുനത് സാര്‍ ...!!!!!” മോഹനന് ആകെ പരിഭ്രമിച്ചു വിയര്‍ത്തു കൈയുകൊണ്ട് തോര്‍ത്തി ഡോക്ടരെ തനെ നോക്കി ചോദിച്ചു ?????
മുഖവരയില്ലാതെ കാര്യത്തിലേക്ക് കടക്കാം ഇത് നിങ്ങളോട് രഹസ്യമായി വയ്കെണ്ടാ ആവശ്യം ഇല്ല . കാരണം ഇതിന്റെ എല്ലാ വിധ ഭവിഷ്യത്ത് അനുബവികേണ്ടത് നിങ്ങള്‍ ആണ് ഇനി എന്ത് ആയാലും സത്യം പറയണം. അതായതു നിങ്ങള്‍ ഏതെങ്കിലും അന്യ സ്ത്രികള്‍ ആയി ബന്ധം ഉണ്ടായിട്ടുണ്ടോ?? ഇനി അങ്ങനെ സംബവിചെങ്കില് തുറന്നു പറയണം കാരണം നിങ്ങളുടെ ബ്ലഡ്ല് HIV അംശം കാണുന്നു . അതായതു നിങ്ങളുടെ HIV പോസ്സറ്റിവ് ആണ്. എന്ത് തനെ ആയാലും പറയു മിസ്റ്റര്‍ മോഹന്‍..................................
ഒന്നും പറയാനാകാതെ കണ്ണുകള്‍ അടച്ചു, ഒന്നും കാണാതെ മുഖം കൈയ്കള്‍ കൊണ്ട് പൊത്തി പിടിച്ചു മോഹനന് അവിടെ ഇരുന്നു പൊട്ടികരഞ്ഞു.ചിലത് എന്തോകയോ പിറുപിറുത്തു .ഏറെ സമയത്തിനു ശേഷം മോഹനന് വിതുബി കൊണ്ട് പറഞ്ഞു സാര്‍ എനിക്ക് അങ്ങനെ വരില്ല, ഞാന്‍ ഇത് വരെ അങ്ങനെ പോയിട്ടില്ല.എന്റെ പൊന്നുമോള് ആണേ സത്യം.പിന്നെ എങ്ങനെ സാര്‍........ എനിക്ക് കൈയു കാലും എല്ലാം കുഴഞ്ഞു പോകുന്നു, ഹാ ഹാ ഉറക്കെ അലറി കരഞ്ഞു കൊണ്ട് മോഹനന് അവിടെ വീണു....
ഒരു പോലീസ് പുറത്തു ഇറങ്ങി കൂടെ ഡോക്ടര്‍ കൂടി ഇറങ്ങി .പോലീസുകാരന് പറഞ്ഞു “ചിലപ്പോള്‍ ഇയാള്‍ പറയുന്നത് സത്യം ആകം എനിക്ക് ഇയാളെ കണ്ടു ഇങ്ങനെ തോനുന്നില്ല .അല്ല ഇയാളുടെ വൈഫ് വഴിയും ഇത് വന്നു കൂടെ ???
വരാം പരസ്പരം ബന്ധം ഇവര്‍ ഉണ്ടകുമല്ലോ അതിന്നാല്‍ അവര്‍ക്ക് കാണും .അവര്‍ ആരെങ്കിലും ആയി റിലേഷന്‍ ഉണ്ടയാലും മതിയല്ലോ !! എന്നാല്‍ വേഗം അവരെ ഇവിടെ എത്തിക്കാന്‍ ഉള്ള എര്പാട് ചെയ്യാം”
അല്പ സമയത്തിനുള്ളില്‍ മോഹന്റെ വീട്ടില്‍ ഫോണ്‍ റിംഗ് ചെയ്തു .ഭാര്യ ഓടി വന്നു എടുത്തു .അവരോട് മോഹനോട് പറഞ്ഞ അതെ പോലെ എത്രയും പെട്ടന്ന് ക്ലിനിക്കില്‍ എത്തണം. മോളെ ഉറക്കി കിടത്തി അവര്‍ വേഗം ക്ലിനിക്കിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ അവളുടെ ബ്ലഡ് യുറിന്‍ എടുത്തു ഒരു ചെറിയ ടെസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു .എന്നാല്‍ തന്റെ ഭര്‍ത്താവിനെ കാണുനില്ല പലരും തനെ തുറിച്ചുനോക്കുന്നതു പോലെ അവള്‍ക്ക് തോന്നി. മോഹനനെ അബുലസില് കയറ്റിയത് പോലെ അവളെയും കൂട്ടി അബുലസില് കയറ്റി .അപ്പോള്‍ അവള് കണ്ടത്പരവശനായി പാതി ബോതം വിട്ടു കിടക്കുന്ന മോഹനനെ. ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു അവള് ചോദിച്ചു നിങ്ങള്‍ എന്താ എന്റെ ഏട്ടനെ ചെയ്തത് എഹ്ഹ് ...എന്തിന്നാ ഇതിന്റെ അകത്തു കയറ്റി ഇരുത്തിയിരിക്കുനത് ....എന്താ ആരും ഒന്നും മിണ്ടാതെ.....ആരെങ്കിലും പറയോ ???
അതിന്റെ ഇടയില്‍ ഒരു പോലിസ്കാരന് പറഞ്ഞു “ഇത്രയും സേന്ഹം ഉണ്ടെങ്കില്‍ നീ ഇയാളെ വിട്ടു വേറെ ഒരുത്തന്റെ കൂടെ പോവോ ? ” ഹേ അനാവശ്യം പറയുന്നോ അവള് ആക്രോശിച്ചു .!! പ്ലീസ് ഒച്ച ഉണ്ടാകരുതേ, മിസ്സിസ് മോഹനന് അതായതു നിങ്ങളുടെ ഹസ്ബന്ഡനു HIV ബാതിചിരിക്കുന്നു.എന്നാല്‍ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് തെളിഞ്ഞിരിക്കുന്നു .ഇനി നിങ്ങളുടെ കൈയില്‍ നിന്നും എന്തെങ്കിലും >>?? വളരെ ശാന്തമായി ഡോക്ടര്‍ അവളോട് ചോദിച്ചു
ഇല്ല ഇല്ല എനിക്ക് ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല എന്താ നിങ്ങള്‍ ഈ പറയുന്നെ അയ്യോ.എനിക്കും ഉണ്ടാകുമോ എന്റെ മോള്‍ക്കും ..ഇല്ല ഇത് കള്ളം പറയുകയാണ്,
ഡോക്ടര്‍ പതുക്കെ അവരോട് പറഞ്ഞു അല്ല നിങ്ങള്‍ക്കും ബാധിച്ചിരിക്കുന്നു ഇപ്പോള്‍ വന്നപ്പോള്‍ നിങ്ങളുടെ ബ്ലഡ് യുറിന്‍ ടെസ്റ്റ് ചെയ്തു അതില്‍ പോസ്സിറ്റിവ് ആണ് .അതിനാല്‍ സത്യം പറയു മിസ്സിസ് മോഹനന് ....
ഒന്നും മിണ്ടാതെ അവള് ഒരു മൂലയില്‍ തലയും താഴ്ത്തി ഇരുന്നു .പെട്ടന്ന് ഒരു പോലിസ്കാരന് ഉച്ചത്തില്‍ അലറി. നിനോടല്ലേ ഇത്രയും നേരമായി ചോദിച്ചത് എന്താ നിന്റെ നാക്ക് ഇറങ്ങി പോയോ.. സത്യം പറഞ്ഞോ അലെങ്കില്‍ ഇനിയും ഞങ്ങള്‍ക്ക് നിങ്ങളെ രക്ഷിക്കാം ഒളിച്ചു വയ്ക്കാന്‍ ആണ് പരിപാടിയെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തില്‍ അവസാനിക്കു ഹാ പറയ്”
കുറെ സമയത്തിനു ശേഷം അവള് ഒന്ന് മുരണ്ടു കൊണ്ട് പറഞ്ഞു “ഞാന്‍ എന്റെ ഭര്‍ത്താവു അല്ലാതെ വേറെ ഒരാളുമായി ഫിസിക്കല്ലി റിലേഷന്‍ ഉണ്ടായിട്ടുണ്ട് .ഞങ്ങളുടെ ഫ്ലാറ്റില്‍ അപ്പുറത്തെ മുറിയില്‍ താമസിക്കുന്ന ഒരു പാകിസ്ഥാനീ ആയി, അറിയാതെ അതില്‍ ഞാന്‍ പെട്ട് പോയി എല്ലാം ഒരു നിമിഷത്തില്‍ ഞാന്‍ എന്റെ കുടുംബം തനെ ഞാന്‍ മറന്നു പോയി എന്നോട് എന്നോട് ക്ഷമിക്കു മോഹനേട്ടാ........... ”
