ബസ്സ് വന്നു കേറിയപ്പോള്‍ വളരെ തിരക്ക് കുറവ് ആദ്യം കണ്ട സീറ്റില്‍ അവള്‍ കേറി ഇരുന്നു ..എന്തോ ഉച്ച കഴിഞ്ഞ സമയം ആയ കാരണം ആണോ തണുത്ത ചൂടും അതിനേക്കാള്‍ ഇളം
ചെറിയ കാറ്റും ...ഉറങ്ങാന്‍ പറ്റിയ സമയം ഹ്മം ..ബസ്സ് മെല്ല ചലിച്ചു തുടങ്ങി അതിനു അനുസരിച്ച് കാറ്റും അകത്തേക്കു വരുന്നു...ആ കാറ്റില്‍ ഉണങ്ങി കിടന്ന
തലമുടികള്‍ പാറി കളിയ്ക്കാന്‍ തുടങ്ങി മെല്ലെ അവ പുരികങ്ങള്‍ കൂടി അവളുടെ ഒരു കണ്ണിനെ മറച്ചു...തന്റെ വിരലുകള്‍ അവള്‍ മേലെ മുടി ഇഴകളില്‍ ഓടിച്ചു ഒതുക്കി ഇട്ടു .....
പെട്ടന്ന് ചെറു പുഞ്ചിരി അവളുടെ ചുണ്ടുകളില്‍ വിരിഞ്ഞു . ആ പുഞ്ചിരി അവളെ ഏതോ സ്വപ്നത്തിലേക്ക് അവള്‍ ഊള്ളിയിരാക്കി ..
ഇന്നലെ അവന്‍ വന്നിരുന്നു ഓണ്‍ലൈനില്‍..എത്ര മാത്രം ചാറ്റ് ബോക്സില്‍ സംസാരിച്ചിരിക്കുന്നു, വഴക്ക് കൂടി , പിണങ്ങി എന്നാല്‍ ഇത് വരെ നേരിട്ടോ അലതെയോ അവന്റെ ശബ്ദംഎന്റെ ശബ്ദം അവനും കേട്ടിട്ടില്ല.
അവളുടെ സ്വപ്നം അലസോരമായി മൊബൈല്‍ ഇടെയ്ക്കെ വ്യബ്രറ്റ് ചെയുനുണ്ടായിരുന്നു ..പൊതുവേ ഫോണില്‍ സംസാരം കുറവുള്ള അവള്‍ അത് അറിഞ്ഞത് പോലുമില്ല തന്റെ വീണ്ടും വീണ്ടും കാണാന്‍ ഇഷ്പെടുന്ന ആ
സ്വപ്നത്തില്‍ മുഴുകി പോയി.
ഇത് വരെ കേള്കാത്ത ശബ്ദം, എങ്ങനെ ആയിരിക്കും അവന്റെ സംസാരം ,ഇനി ചാറ്റ് ചെയുനത് പോലെ ആണാവോ ..ദേഷ്യകാരന്‍ ആണ് അപ്പൊ കടുപ്പമുള്ള ശബ്ദം,ആയിരിക്കും
അവന്റെ നമ്പര്‍ ഞാന്‍ സേവ് ചെയ്തു വച്ചിട്ടില്ല എന്നാലും ഇന്ന് അവന്‍ വിളിക്കും എന്ന് പറഞ്ഞിരിക്കുന്നു ..എങ്ങനെ ആവൊ ..ചെറുതായി ടെന്‍ഷന്‍ വരുന്നു
ഇഹ്ഹം ....ഇടെയ്ക്കെ യെപോഴോ കാറ്റിന്‍ മര്‍മരം നിലച്ചപോള്‍ അവള്‍ തന്റെ മായ ലോകത്തില്‍ നിന്നും തിരികെ വന്നു അപ്പോഴും എന്തോ കിടന്നു വിറയ്ക്കുന്നു
അവള്‍ ബാഗു തുറന്നു മൊബൈല്‍ എടുത്തു ഒരു പ്രവറ്റ് നമ്പര്‍ ..അവള്‍ മൊബൈല്‍ എടുത്തു ചെവിയുടെ അരികെ കൊണ്ട് പോയി പതുക്കെ മുടി ഇഴകള്‍ ഒതുക്കി
പെട്ടന്നു അത് സംഭവിച്ചത് മുടി ഒതുക്കുനതിന്റെ ഇടയില്‍ കൈയില്‍ നിന്നും വഴുതി മൊബൈല്‍ താഴെ വീണു ..ബസ്സ് നിര്‍ത്താന്‍ ബഹളം വച്ച് അവള്‍ ഓടി താഴെ ഇറങ്ങി മൊബൈല്‍ എടുത്തു നോക്കി ......!!
ആകെ ഇരുട്ട് മൊബൈല്‍ സ്ക്രീനില്‍, അവളുടെ മനസിലും..
കണ്ടക്ടര്‍ മണി അടിച്ചപ്പോള്‍ അവള്‍ വേഗം ഏണിറ്റു..ബാഗു തുറന്നു ഫോണ്‍ കൈയില്‍ എടുത്തു , ഒരു ബട്ടണ്‍ പ്രസ് ചെയ്തു ആറു മിസ്സ് കോള്‍...."മൈ മോം "





