Tuesday, June 18, 2013



അങ്ങനെ ഒരു ദിവസം
ക്ലിനിക്‌ ആയതു കൊണ്ടാകാം കുറച്ചു ആളുകളെ ഉളുവെങ്കിലും തിരക്ക് നന്നായി അറിയുന്നു.പലരും തന്റെ നമ്പര്‍ നോക്കി പലയിടത്തും ആയി നില്‍ക്കുന്നു. മറ്റു ചിലര്‍ റിസള്‍ട്ട് നോക്കിയും ഇരിക്കുന്നു . തന്റെ ടോക്കെന്‍ നമ്പര്‍ പിടിച്ചു മോഹനന്‍ കസേരയില്‍ നിന്നും ഒന്ന് മുഖം ഉയര്‍ത്തി നോക്കി .ചുമരില്‍ പതിപിച്ച സ്ക്രീനില്‍  തന്റെ നമ്പര്‍ ആയോ എന്ന് നോക്കി, ഇനിയും രണ്ടു പേര്‍ കൂടി കഴിയണം.ഒരു ചെറിയ നെടുവീര്‍പ്പിട്ടു മോഹനന്‍ വെളിയില്‍ പോകുന്ന വാഹങ്ങളെ നോക്കി ഇരുന്നു.

മോഹനന്‍ അബുദാബിയില്‍ ഒരു അറിയപെടുന്ന ലെബനിസ് കമ്പനിയില്‍ മെറ്റീരിയല്‍ കണ്‍ട്രോള്‍ ആയി ജോലി ചെയ്തു വരുന്നു. ഫാമിലി സ്റ്റാറ്റസ് കൂടി കമ്പനി നല്‍കിയിരുന്നു .അതിന്നാല്‍ നാലു വര്‍ഷം ആയി ഭാര്യയുംകൂടി മോഹനനു അബുദാബിയില്‍ കൂട്ടിനുണ്ട്.സതുഷ്ട്മായ നല്ല കുടുംബം അതില്‍ ഒരു രണ്ടു വയസ്സ് പ്രായം ഉള്ള ഒരു പെണ്ണ്കുട്ടിയും. അതിന്റെ  ഇടയില്‍ ആണ് വിസ ഡേറ്റ് തീര്‍ന്നതു. വിസ ഡേറ്റ് തീര്‍ന്ന കാരണം അത് പുതുക്കാനും കൂടെ പുതിയ വിസ എടുകുനതിന്നാല്‍ അതിനു അനുബന്തിച്ചു  മെഡിക്കല്‍ നടത്തുവാനും വേണ്ടി ആണ് മോഹനന്‍ ഈ ക്ലിനികില്‍ വനിരികുന്നത്. പെട്ടന്ന് റിംഗ് ബെല്‍ കേട്ട് ഒരു ഞെട്ടലില്‍നിന്ന് മോഹനന്‍ സ്ക്രീനില്‍ നോകിയപ്പോള്‍ തന്റെ ടോക്കന്‍ നമ്പര്‍ .മെഡിക്കല്‍ എടുകുനതിനും  അതിന്റെതായ നടപടികയി മോഹനന്‍ അകത്തേയ്ക്ക് പോയി. ബ്ലഡ്‌, യുറിന്‍, ഫിസികള്‍ ടെസ്റ്റ്‌, എല്ലാ വിധ ടെസ്റ്റുകളും മോഹനന്‍ കൊടുത്തു.ഏറെ സമയത്തിനു ശേഷം മോഹനന്‍ വെളിയില്‍ ഇറങ്ങി .ബില്‍ അടച്ചു .വെയിറ്റ് ചെയ്തു ഇരുന്നു.

എന്നാല്‍ അല്പം സമയത്തിനു ശേഷം രിസേപെഷ്ന്‍ മോഹനനെ വിളിച്ചു “നിങ്ങളുടെ റിസള്‍ട്ട് ഇന്ന് കിട്ടില്ല അത് ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയക്കും, പോസ്റ്റ്‌ വഴി വിട്ടില്‍ വരും”  ഇത് കൂടി കേട്ട് മോഹനന്‍ ബില്ലും വാങ്ങി അവിടെ നിന്നും വെളിയിലേക്ക്.കൂടെ അടുത്ത ഒരു ഹോട്ടലില്‍ കേറി രണ്ടു മൂന്ന് പാഴ്സല്‍ എല്ലാം വാങ്ങി നേരെ വന്ന ബസ്സില്‍ കേറി വീട്ടിലേക്കു.
രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അങ്ങനെ ഇരിക്കുബോള്‍ ഒരു രണ്ടു മണി ആയപ്പോള്‍ മോഹനന്റെ മൊബൈല്‍ റിംഗ് ചെയ്തു. ക്ലിനിക്കിന്റെ പേരും പറഞ്ഞു ഒരാള്‍ എത്രയും പെട്ടന്ന് മോഹനന്‍ എന്ന് പറയുന്ന ആളു ക്ലിനികില്‍ എത്തണം അങ്ങോട്ട്‌ വലതും പറയുന്നത് മുന്നേ ഫോണ്‍ കട്ട്‌ ആയി. ഒന്നും മാസിലകാതെ മോഹനന്‍ വസ്ത്രങ്ങള്‍ എല്ലാം മാറി വീട്ടില്‍ നിന്നും ഇറങ്ങി.

വാതില്‍ തുറന്നു മോഹനന്‍ അകത്ത്കയറി ഒരാള്‍ വന്നു ഇരിക്കാന്‍ പറഞ്ഞു അല്പം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ വന്നു എന്തൊക്കയോ പറഞ്ഞു കൂടെ മോഹനനോട് വരാന്‍ പറഞ്ഞു .എന്തിനു ?? എന്ന് മോഹനന്‍ തിരിച്ചു ചോദിച്ചു  “ നിങ്ങള്‍ ഇവിടെ ഇരുന്നു ഒന്നും പറയണ്ട വരൂ ഞങ്ങളുടെ കൂടെ വരൂ ” എന്ന് പറഞ്ഞു പോലീസുകാര്‍ അയാളെയും കൂട്ടി ഒരു അബുലസില്‍ കേറി .അതിനകത് ഒരു ഡോക്ടര്‍ കൂടെ ഈ വന്ന രണ്ടു പോലിസികാര്‍ പിന്നെ മോഹനനും.
ഏറെ നേരത്തെ മൂകതെയ്ക്കു ശേഷം മോഹനന്‍ ഡോക്ടറുടെ മുഖത്തു നോക്കി ചോദിച്ചു “എന്താ ഡോക്ടര്‍ എനിക്ക് എന്താ എനിക്ക് ഉള്ളത് എന്തിന്നാ ഇവിടെ പിടിച്ചു ഇരുത്തിയിരിക്കുനത് സാര്‍ ...!!!!!” മോഹനന്‍ ആകെ പരിഭ്രമിച്ചു വിയര്‍ത്തു കൈയുകൊണ്ട് തോര്‍ത്തി ഡോക്ടരെ തനെ നോക്കി ചോദിച്ചു ?????

മുഖവരയില്ലാതെ കാര്യത്തിലേക്ക് കടക്കാം ഇത് നിങ്ങളോട്  രഹസ്യമായി വയ്കെണ്ടാ ആവശ്യം ഇല്ല . കാരണം ഇതിന്റെ എല്ലാ വിധ ഭവിഷ്യത്ത് അനുബവികേണ്ടത് നിങ്ങള്‍ ആണ് ഇനി എന്ത് ആയാലും സത്യം പറയണം. അതായതു നിങ്ങള്‍  ഏതെങ്കിലും അന്യ സ്ത്രികള്‍ ആയി ബന്ധം ഉണ്ടായിട്ടുണ്ടോ?? ഇനി അങ്ങനെ സംബവിചെങ്കില്‍ തുറന്നു പറയണം കാരണം നിങ്ങളുടെ ബ്ലഡ്‌ല്‍ HIV അംശം കാണുന്നു . അതായതു നിങ്ങളുടെ HIV പോസ്സറ്റിവ് ആണ്. എന്ത് തനെ ആയാലും പറയു മിസ്റ്റര്‍ മോഹന്‍..................................
ഒന്നും പറയാനാകാതെ  കണ്ണുകള്‍ അടച്ചു, ഒന്നും കാണാതെ മുഖം കൈയ്കള്‍ കൊണ്ട് പൊത്തി പിടിച്ചു മോഹനന്‍ അവിടെ ഇരുന്നു പൊട്ടികരഞ്ഞു.ചിലത് എന്തോകയോ പിറുപിറുത്തു .ഏറെ സമയത്തിനു ശേഷം മോഹനന്‍ വിതുബി കൊണ്ട് പറഞ്ഞു സാര്‍ എനിക്ക് അങ്ങനെ വരില്ല, ഞാന്‍ ഇത് വരെ അങ്ങനെ പോയിട്ടില്ല.എന്റെ പൊന്നുമോള് ആണേ സത്യം.പിന്നെ എങ്ങനെ സാര്‍........   എനിക്ക് കൈയു കാലും എല്ലാം കുഴഞ്ഞു പോകുന്നു, ഹാ ഹാ ഉറക്കെ അലറി കരഞ്ഞു കൊണ്ട് മോഹനന്‍ അവിടെ വീണു....
ഒരു പോലീസ് പുറത്തു ഇറങ്ങി കൂടെ ഡോക്ടര്‍ കൂടി ഇറങ്ങി .പോലീസുകാരന്‍ പറഞ്ഞു “ചിലപ്പോള്‍ ഇയാള്‍ പറയുന്നത് സത്യം ആകം എനിക്ക് ഇയാളെ കണ്ടു ഇങ്ങനെ തോനുന്നില്ല .അല്ല  ഇയാളുടെ വൈഫ്‌ വഴിയും ഇത് വന്നു കൂടെ ???
വരാം പരസ്പരം ബന്ധം ഇവര്‍ ഉണ്ടകുമല്ലോ അതിന്നാല്‍ അവര്‍ക്ക് കാണും .അവര്‍ ആരെങ്കിലും ആയി റിലേഷന്‍ ഉണ്ടയാലും മതിയല്ലോ !! എന്നാല്‍  വേഗം അവരെ ഇവിടെ എത്തിക്കാന്‍ ഉള്ള എര്പാട് ചെയ്യാം”
അല്‍പ സമയത്തിനുള്ളില്‍ മോഹന്റെ വീട്ടില്‍ ഫോണ്‍ റിംഗ് ചെയ്തു .ഭാര്യ ഓടി വന്നു എടുത്തു .അവരോട് മോഹനോട് പറഞ്ഞ അതെ പോലെ എത്രയും പെട്ടന്ന് ക്ലിനിക്കില്‍ എത്തണം. മോളെ ഉറക്കി കിടത്തി അവര്‍ വേഗം ക്ലിനിക്കിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ അവളുടെ ബ്ലഡ്‌ യുറിന്‍ എടുത്തു ഒരു ചെറിയ ടെസ്റ്റ്‌ ഉണ്ട് എന്ന് പറഞ്ഞു .എന്നാല്‍  തന്റെ ഭര്‍ത്താവിനെ കാണുനില്ല പലരും തനെ തുറിച്ചുനോക്കുന്നതു പോലെ അവള്‍ക്ക് തോന്നി. മോഹനനെ അബുലസില്‍ കയറ്റിയത് പോലെ അവളെയും കൂട്ടി അബുലസില്‍ കയറ്റി .അപ്പോള്‍ അവള്‍ കണ്ടത്പരവശനായി പാതി ബോതം വിട്ടു കിടക്കുന്ന മോഹനനെ. ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു അവള്‍ ചോദിച്ചു നിങ്ങള്‍ എന്താ എന്റെ ഏട്ടനെ ചെയ്തത് എഹ്ഹ് ...എന്തിന്നാ ഇതിന്റെ അകത്തു കയറ്റി ഇരുത്തിയിരിക്കുനത് ....എന്താ ആരും ഒന്നും മിണ്ടാതെ.....ആരെങ്കിലും പറയോ ???

അതിന്റെ ഇടയില്‍ ഒരു പോലിസ്കാരന്‍ പറഞ്ഞു “ഇത്രയും സേന്ഹം ഉണ്ടെങ്കില്‍ നീ ഇയാളെ വിട്ടു വേറെ ഒരുത്തന്റെ കൂടെ പോവോ ? ” ഹേ അനാവശ്യം പറയുന്നോ അവള്‍ ആക്രോശിച്ചു .!! പ്ലീസ് ഒച്ച ഉണ്ടാകരുതേ, മിസ്സിസ് മോഹനന്‍ അതായതു നിങ്ങളുടെ ഹസ്ബന്‍ഡനു HIV  ബാതിചിരിക്കുന്നു.എന്നാല്‍ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് തെളിഞ്ഞിരിക്കുന്നു .ഇനി നിങ്ങളുടെ കൈയില്‍ നിന്നും എന്തെങ്കിലും >>?? വളരെ ശാന്തമായി ഡോക്ടര്‍ അവളോട് ചോദിച്ചു
ഇല്ല ഇല്ല എനിക്ക് ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല എന്താ നിങ്ങള്‍ ഈ പറയുന്നെ അയ്യോ.എനിക്കും ഉണ്ടാകുമോ എന്റെ മോള്‍ക്കും ..ഇല്ല ഇത് കള്ളം പറയുകയാണ്,
ഡോക്ടര്‍ പതുക്കെ അവരോട് പറഞ്ഞു അല്ല നിങ്ങള്‍ക്കും ബാധിച്ചിരിക്കുന്നു ഇപ്പോള്‍ വന്നപ്പോള്‍ നിങ്ങളുടെ ബ്ലഡ്‌ യുറിന്‍ ടെസ്റ്റ്‌ ചെയ്തു അതില്‍ പോസ്സിറ്റിവ് ആണ് .അതിനാല്‍ സത്യം പറയു മിസ്സിസ് മോഹനന്‍ ....
ഒന്നും മിണ്ടാതെ അവള്‍ ഒരു മൂലയില്‍ തലയും താഴ്ത്തി ഇരുന്നു .പെട്ടന്ന് ഒരു പോലിസ്കാരന്‍ ഉച്ചത്തില്‍ അലറി. നിനോടല്ലേ ഇത്രയും നേരമായി ചോദിച്ചത് എന്താ നിന്റെ നാക്ക്‌ ഇറങ്ങി പോയോ.. സത്യം പറഞ്ഞോ അലെങ്കില്‍ ഇനിയും ഞങ്ങള്‍ക്ക് നിങ്ങളെ രക്ഷിക്കാം ഒളിച്ചു വയ്ക്കാന്‍ ആണ് പരിപാടിയെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തില്‍ അവസാനിക്കു ഹാ പറയ്‌”
കുറെ സമയത്തിനു ശേഷം അവള്‍ ഒന്ന് മുരണ്ടു കൊണ്ട് പറഞ്ഞു “ഞാന്‍ എന്റെ ഭര്‍ത്താവു അല്ലാതെ വേറെ ഒരാളുമായി ഫിസിക്കല്ലി റിലേഷന്‍ ഉണ്ടായിട്ടുണ്ട് .ഞങ്ങളുടെ ഫ്ലാറ്റില്‍ അപ്പുറത്തെ മുറിയില്‍ താമസിക്കുന്ന ഒരു പാകിസ്ഥാനീ ആയി, അറിയാതെ അതില്‍ ഞാന്‍ പെട്ട് പോയി എല്ലാം ഒരു നിമിഷത്തില്‍ ഞാന്‍ എന്റെ  കുടുംബം തനെ ഞാന്‍ മറന്നു പോയി എന്നോട് എന്നോട്  ക്ഷമിക്കു മോഹനേട്ടാ...........  ”

Thursday, June 13, 2013

പണ്ട് എല്‍ പി സ്കൂള്‍ പഠിക്കുന്ന കാലം ....ഒരു ടാര്‍ ഇല്ല കരികല്ലുകല്‍ പതിപിച്ച റോഡ്‌ നാല് മണി ക്ലാസ്സ്‌ കഴിഞ്ഞു വരുബോള്‍ അത് വഴി എന്നും ഒരു പെട്ടി ഓട്ടോറിക്ഷയില്‍ സോഡായുമായി സോഡാ വണ്ടി പോകാറുണ്ട് ... മേലെ കുലുങ്ങി കട്ടര്‍ ഒക്കെ ചാടി തനെ പോക്ക് .... അന്ന് ഫുട്ബാള്‍ കളിച്ചു ആകെ വശകെടായി ആണ് അത് വഴി ഞങ്ങള്‍ നടന്നു വന്നത് ...അപ്പൊ ദെ ഞങ്ങളുടെ പിന്നില്‍ സോഡാ വണ്ടി ... ഞങ്ങള്‍ വിനിയപൂര്‍വം മാറി കൊടുത്തു കുഴിയിലെ ചെളി കാലില്‍ തെറിപിച്ചു വണ്ടി കുലുങ്ങി നീങ്ങി ..അപ്പൊ കൂട്ടത്തില്‍ വിരുതന്‍ മത്തായി ഒരു ഐഡിയ പറഞ്ഞു ... 
അങ്ങനെ ഞങ്ങള്‍ ആറു പേര്‍ അതില്‍ രണ്ടു പേര് സൈഡ് പറമ്പ് വഴി മുന്നിലേക്ക്‌ ഓടി ബാകി രണ്ടു പേര്‍ സൈഡ് പിടിച്ചു വണ്ടിയുടെ ഒപ്പം പിന്നെ രണ്ടു പേര്‍ പിന്നില്‍ സഞ്ചി ബാഗ് തുറന്നു മൂന്ന് സോഡാ എടുത്തു എനിട്ടു പറബിലേക്ക് ഓടി വലിയ വടി കുത്തി പൊട്ടിച്ചു രണ്ടു പേര്‍ കുടിച്ചു ഒരുത്തന്‍ ഓടി മുന്നില്‍ നില്‍ക്കുന്നവര്‍ പറമ്പില്‍ മാറി ബാക്കില്‍ നിന്നവര്‍ മുന്നില്ലേക്ക് അങ്ങനെ എല്ലാവരും കുടിച്ചു ലാസ്റ്റ്‌ കുപ്പി വെയ്ക്കാന്‍ നോക്കിയപ്പോ വണ്ടി അങ്ങ് ദൂരെ ..... 
മത്തായി പറഞ്ഞ അനത്തെ ഡൈലോഗ്ലോ ഊ**ഡപ്പ ബ്രാല് വെളളത്തില്

ഒരു പാലത്തിന്റെ സൈഡില്‍ ഭദ്രമായി ഞങ്ങള്‍ സോഡാ കുപ്പി വച്ചു . ഒന്നും അറിയാത്ത പോലെ വീട്ടിലേക്കു 

പക്ഷെ പിറ്റേ ദിവസം സ്ക്കൂള്‍ പോവാന്‍ അസ്സല് പേടി എന്തെകിലും ആകട്ടെ എന്ന് വച്ചു പോയി നോകിയപോള്‍ അതാ സോഡാ കുപ്പി പിടിച്ചു ഓട്ടോ കാരന്‍ കൈയും കാലും വിറച്ചു അപ്പൊ ഒരു സോഡാ അല്ല രണ്ടു മൂന്ന് സോഡാ കടിച്ചു പൊട്ടിച്ചു കുടിചെനെ .... അടുത്ത് എത്തി അയാള് ഒരു അലര്‍ച്ച ... മ പു കു എല്ലാം ചേര്‍ത്ത് ഞങ്ങളെ വിളിച്ചു ഒന്ന് അടങ്ങിയപ്പോള്‍ ഒരുത്തന്‍ പറഞ്ഞു ചേട്ടാ കുട്ടപ്പിക്ക് പെട്ടന്ന് വയര് വേദന ... വെള്ളം വേണം എന്ന് അതാ എടുത്തേ സോറി ചേട്ടാ ഇനി എടുക്കില്ല വയറിളക്കം ആയാലും 
ചേട്ടന്‍ :: എന്നാ പറഞ്ഞ ഞാന്‍ തരില്ലേ പിശാശുകല്ലേ ഇപ്പൊ മൂന്നെണ്ണം എന്തിന്ന എടുത്തേ ???
അത് ചേട്ടാ അവന്‍ മാത്രം കുടിച്ചാല്‍ മതിയോ അപ്പൊ ഞങ്ങള്‍ക്കോ ?????

Wednesday, July 11, 2012

ഒരു കാറ്റിന്‍ മര്‍മ്മരം



ബസ്സ് വന്നു കേറിയപ്പോള്‍  വളരെ തിരക്ക് കുറവ് ആദ്യം കണ്ട സീറ്റില്‍ അവള്‍ കേറി ഇരുന്നു ..എന്തോ ഉച്ച കഴിഞ്ഞ സമയം ആയ കാരണം ആണോ തണുത്ത ചൂടും അതിനേക്കാള്‍ ഇളം 
ചെറിയ കാറ്റും ...ഉറങ്ങാന്‍ പറ്റിയ സമയം ഹ്മം ..ബസ്സ് മെല്ല ചലിച്ചു തുടങ്ങി അതിനു അനുസരിച്ച് കാറ്റും അകത്തേക്കു വരുന്നു...ആ കാറ്റില്‍ ഉണങ്ങി കിടന്ന 
തലമുടികള്‍ പാറി കളിയ്ക്കാന്‍ തുടങ്ങി മെല്ലെ  അവ പുരികങ്ങള്‍ കൂടി  അവളുടെ ഒരു കണ്ണിനെ മറച്ചു...തന്റെ വിരലുകള്‍ അവള്‍ മേലെ മുടി ഇഴകളില്‍ ഓടിച്ചു ഒതുക്കി ഇട്ടു .....
പെട്ടന്ന് ചെറു പുഞ്ചിരി അവളുടെ ചുണ്ടുകളില്‍ വിരിഞ്ഞു . ആ പുഞ്ചിരി അവളെ ഏതോ സ്വപ്നത്തിലേക്ക് അവള്‍ ഊള്ളിയിരാക്കി ..


ഇന്നലെ അവന്‍ വന്നിരുന്നു ഓണ്‍ലൈനില്‍..എത്ര മാത്രം  ചാറ്റ് ബോക്സില്‍ സംസാരിച്ചിരിക്കുന്നു, വഴക്ക് കൂടി , പിണങ്ങി എന്നാല്‍ ഇത് വരെ  നേരിട്ടോ അലതെയോ അവന്റെ ശബ്ദംഎന്റെ ശബ്ദം അവനും കേട്ടിട്ടില്ല.
അവളുടെ സ്വപ്നം അലസോരമായി മൊബൈല്‍ ഇടെയ്ക്കെ വ്യബ്രറ്റ്‌ ചെയുനുണ്ടായിരുന്നു ..പൊതുവേ ഫോണില്‍ സംസാരം കുറവുള്ള അവള്‍ അത് അറിഞ്ഞത് പോലുമില്ല തന്റെ വീണ്ടും വീണ്ടും കാണാന്‍ ഇഷ്പെടുന്ന ആ 
സ്വപ്നത്തില്‍ മുഴുകി പോയി.
ഇത് വരെ കേള്കാത്ത ശബ്ദം, എങ്ങനെ ആയിരിക്കും അവന്റെ സംസാരം ,ഇനി ചാറ്റ് ചെയുനത് പോലെ ആണാവോ ..ദേഷ്യകാരന്‍ ആണ് അപ്പൊ കടുപ്പമുള്ള ശബ്ദം,ആയിരിക്കും
അവന്റെ നമ്പര്‍ ഞാന്‍ സേവ് ചെയ്തു വച്ചിട്ടില്ല എന്നാലും ഇന്ന് അവന്‍ വിളിക്കും എന്ന് പറഞ്ഞിരിക്കുന്നു ..എങ്ങനെ ആവൊ ..ചെറുതായി ടെന്‍ഷന്‍ വരുന്നു 
ഇഹ്ഹം ....ഇടെയ്ക്കെ യെപോഴോ കാറ്റിന്‍ മര്‍മരം നിലച്ചപോള്‍ അവള്‍ തന്റെ മായ ലോകത്തില്‍ നിന്നും തിരികെ വന്നു അപ്പോഴും എന്തോ കിടന്നു വിറയ്ക്കുന്നു 


അവള്‍ ബാഗു തുറന്നു മൊബൈല്‍ എടുത്തു ഒരു പ്രവറ്റ്‌ നമ്പര്‍ ..അവള്‍ മൊബൈല്‍ എടുത്തു ചെവിയുടെ അരികെ കൊണ്ട് പോയി പതുക്കെ മുടി ഇഴകള്‍  ഒതുക്കി 
പെട്ടന്നു അത് സംഭവിച്ചത് മുടി ഒതുക്കുനതിന്റെ ഇടയില്‍ കൈയില്‍ നിന്നും വഴുതി മൊബൈല്‍ താഴെ വീണു ..ബസ്സ്‌ നിര്‍ത്താന്‍ ബഹളം വച്ച് അവള്‍ ഓടി താഴെ ഇറങ്ങി മൊബൈല്‍ എടുത്തു നോക്കി ......!!
ആകെ ഇരുട്ട് മൊബൈല്‍ സ്ക്രീനില്‍, അവളുടെ മനസിലും..


കണ്ടക്ടര്‍ മണി അടിച്ചപ്പോള്‍ അവള്‍ വേഗം ഏണിറ്റു..ബാഗു തുറന്നു ഫോണ്‍ കൈയില്‍ എടുത്തു , ഒരു ബട്ടണ്‍ പ്രസ്‌ ചെയ്തു ആറു മിസ്സ്‌ കോള്‍...."മൈ മോം "

Monday, July 9, 2012

ഹീറോ ചതിച്ചു ..............



ജോലി ഒക്കെ കിട്ടി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം....ഇപ്പോഴും നമ്മുടെ പേടകം ആ പഴയ ഹീറോ തനെ ..ഒരു കാര്യത്തില്‍ അവന്‍ ഹീറോ ആണ് ..എവിടെ വേണമെകിലും ഇട്ടേച്ചു പോകം ..ആരും ഒരു നോട്ടം പോലും നോകാതെ പോകില്ല ..അതും വളരെ സങ്കടമായി മാത്രമേ നോക്കു ആ പഴയ ഹീറോ സൈകില്‍ ....അതാണ് ഇന്നും നമ്മളെ വഹിച്ചു കൊണ്ട് പോകുനത് ..എന്നും വീട്ടില്‍ നിന്നും ഇറങ്ങുബോള്‍ ..എല്ലാ ചീത്തയും ഹീറോ നിന്ന് കേള്‍ക്കും ..ഒഹ്ഹ് ഒരു ബൈക്ക് വരട്ടെ അത് വരെ ഉള്ളു ഈ ചിരിച്ചുള്ള നില്‍പ്പ് ...ഹ്മം എന്റെ ഒരു കഷ്ടകലമേ ..എന്നും വെറുതെ കുറ്റം പറയാന്‍ ഇരിക്കുന്ന ഒരു പണിയും ഇല്ലാത്ത യുണിയന്‍കാരുടെ  മുന്നില്‍ കൂടി  ബാഗും തൂകി ഈ ശടകത്തില്മേല്‍ ..അവര്‍ക്ക് ചിരിക്കാന്‍ ,കളിയാക്കാന്‍ വേണ്ടി മാത്രം ..നോക്കിക്കോ അടുത്ത മാസം ലോണ്‍ എടുത്താലും ഞാന്‍ ബൈക്ക് മേടിക്കും എന്നിട്ട് ഇതിലെ തനെ പോകും  ..ഇതൊക്കെ ആയിരിക്കും എന്നും എന്റെ മനസില്‍ ..{എവിടെ !!!!}
അങ്ങനെ ഇരിക്കെ ഒരു രാത്രി ഏറെ താമസിച്ചു ,,ഒരു എട്ടു മണി കഴിഞ്ഞു കാണും ..ബസ്‌ ഇറങ്ങി ..ഹിറോനെ നോക്കി അടുത്തേയ്ക്ക് മെല്ലെ നടന്നു ...അപ്രതിക്ഷം എന്ന് പറയുന്നത് പോലെ മഴ തുള്ളികള്‍ എന്നെ നനച്ചു കളഞ്ഞു
എന്തോ ആ മഴഎനിക്ക് വേണ്ടി കാത്തു  നില്കുനത് പോലെ എന്നെ മുഴുവനായി അതില്‍ ലയിപിച്ചു ...ശടകം എടുത്തു മഴ ആസ്വദിച്ചു അങ്ങനെ ചവിട്ടിവിട്ടു ഇട്യെക്ക്യെ രണ്ടു കൈയും വിട്ടു തല കുടഞ്ഞും മഴ തുള്ളികള്‍ തട്ടിയും അങ്ങനെ ഒരു യാത്ര ..അങ്ങ്ഗുദാമിൽ ഉള്ള നമ്മുടെ ഭവനത്തില്‍ എത്തിചേരണം എങ്കിൽ ഒരു കടബ ഉണ്ട് ..അതിനാല്‍ ആസ്വദിച്ചു അങ്ങനെ പോയി അബലം കഴിഞ്ഞു ..അപ്പോള്‍ ....
നടുറോഡില്‍ കൂടെ എന്തോ X  അടിച്ചു  നടന്നു പോക്കുന്നു,,എന്തോ മഴയും അതിനെകളും ഇരുണ്ട ഇരുട്ടും ..അതില്‍ ഒരു മിന്നായം  പോലെ എന്തോ മുന്നില്‍ പോക്കുന്നു ....അതാ എന്റെ അടുത്തേയ്ക്ക് വരുന്നു ...എന്റെ നിയന്ത്രണം വിട്ടതാണോ അതോ ഹീറോ ചതിച്ചതോ ..ഞാന്‍ സൈകില്‍ വലത്തോട്ട് വെട്ടിച്ചതും എന്തോ തറ അടിച്ചു വീഴലും ,ഒരു അലുമിനിയംപത്രത്തിന്റെ ശബ്തം കൂടെ ഒരു നിലവിളിയും “എന്നെ കൊന്നു കളഞ്ഞല്ലോ ”ഞാന്‍ ഇറങ്ങി ..അടുത്ത് ചെന്ന്  നോക്കി യോ യ്യോ അമ്മെ കൊന്നേ  ...ഇത് മാത്രം ഞാന്‍ പാതി ചത്തു എന്ത് ചെയണം നല്ല മഴ ഞാൻ ആകെ വിയര്‍ക്കുന്നു ..പിടിച്ചാലോഎഴുനേൽപിക്കാം ,പകല്‍ ചാണകവും കൊണ്ട് നടന്നു പോകുന്ന ഒരു പാവംഅമ്മുമ്മ ഞാന്‍ കണ്ടിടുണ്ട് എന്നാല്‍ വീട് അറിയില്ല .അന്ന് ആ ഭഗത്ത് ഒറ്റ വീട് പോലും ഇല്ലേ ഒന്നും കാണാൻ ഇല്ല ഓ കറന്റ്‌ ഇല്ല ..ഞാന്‍ അറിയാതെ പറ്റാവുന്ന ദൈയവങ്ങളെ ഒക്കെ വിളിച്ചു ..(എന്ത് കാര്യം എല്ലാവരും ഉറങ്ങി കാണും ) ,,,അമ്മുമ്മയുടെ കൈയെ പിടിച്ചപ്പോ ഒരു ഞെരക്കം ..പെട്ടാ !!!!!
   അന്നക്കം കുറഞ്ഞു വരുന്നു സമയം പോകുന്നു ..ഇങ്ങനെ ടെന്‍ഷന്‍ ആദ്യമായി ഒന്നും ഓര്‍മയില്ല എങ്ങനെ ഇത് സംഭവിച്ചു എന്ന് പോലും ....ഞാന്‍ പതുക്കെ കൈയ് വിട്ടു ..ആരോക്കയോ നടന്നു വരുനത് പോലെ കുറെപിറുപിറുക്കും കേട്ട് വീണു കിടന്ന സൈകില്‍ എടുത്തു ആഞ്ഞു ചവിട്ടി വീട്ടില്‍ എത്തി ഒരു പൊട്ടി കരച്ചില്‍ ...ഉണ്ടായ സംഭവം അച്ചനോട് പറഞ്ഞു ...കൂട്ടത്തില്‍ കരച്ചിലും, അവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും കുറെ സമാധാനിപിച്ചു ..അവസനം ഞാന്‍ പറഞ്ഞു അച്ഛാ ഒന്ന് പോയി നോക്ക് ..അത് അവിടെ ഉണ്ടോ എന്ന് അലങ്കില്‍ അരുടെയ്ങ്കിലും വീടിന്റെ മുന്നില്‍ ആളുകള്‍ കൂടിനില്കുന്നുണ്ടോ  എന്ന് ,,അച്ഛന്‍ കുറെ കഴിഞ്ഞു പോയി നോക്കി അങ്ങനെ ഒന്നും ഇല്ല ..റോഡില്‍ കുറെ ചാണകം പോയിടുണ്ട് അലാതെ രക്തം ഒന്നും കാണുന്നില്ല ...എന്റെ കരച്ചില്‍ ..ഈ മാതിരി മഴ പെയുബോള്‍ ചോര അവിടെ കിടക്കല്ലേ .........എങ്ങനയോക്കയോ അന്ന് രാത്രി ഉറങ്ങി ...പിറ്റേന്ന് ഞാന്‍ ശടകം എടുത്തു കൊണ്ട് വന്നു കുറെ നോക്കി ഇത് കണ്ടു അച്ഛന്‍ എന്താ ..? ചോദിച്ചു വന്നു ഞാന്‍ കുറച്ചു ശബ്ദം താഴ്ത്തി പറഞ്ഞു “അല്ല ഇനി വല്ല മാംസം എങ്ങാനും ഈ തുരുബില്‍ ഇരിക്കുനുണ്ടോ എന്ന് നോക്കുവാ ...????”
നോട്ട് ::: (പിന്നീട് രണ്ടു മാസത്തേയ്ക്ക് ഞാന്‍ ആ വഴി പോയില്ല ....പിന്നീട് പോയപ്പോഴും  അവരെ ഞാന്‍ റോഡില്‍ X അടിച്ചു നടകുനതും കണ്ടിട്ടും ഇല്ല ) 


Sunday, July 31, 2011





Vande mukunda hare jaya shaure santhapa
Hari murare
Dwapara chandrika charchithamam
ninte dwaraka puri evide
Peeli thulakkavum kola kuzhal pattum
Ambadi paikalum evide

Kroora vishada sharam kondu neerumee
nenjilen athma pranamam
Prema swaroopanam sneha sadheerthyante
kalkan ente kanneer pranamam
Prema swaroopanam
sneha satheerthyante
kalkal en kanneer pranamam

Wednesday, July 20, 2011

മഴ എന്നും ഓര്‍മകള്‍ മാത്രം തനുകൊണ്ടിരികുന്ന ഒരു വികാരം

ഇന്ത്യ ആഗ്രഹിക്കുന്നു, സച്ചിന്‍റെ ആ വിസ്മയനേട്ടം ലോര്‍ഡ്സിലായിരുന്നെങ്കില്‍...

അതാണ് ചോതികനുല്ലത് ആ ചരിത്രം സംബവികുമോ പണ്ട് ആടിനെ മേയ്ക്കാന്‍ വന്ന പിള്ളാരുടെ കളിയാണ്‌ ക്രിക്കറ്റ്‌ അതും അന്ന് അവര്‍ കളിച്ചത് ഇന്നത്തെ ലോര്‍ഡ്സില്‍ ..ഇപ്പോ ക്രിക്കറ്റ്‌ന്‍റെ മെക്കയും ആ ചരിത്ര ഭൂമിയില്‍ ക്രിക്കറ്റ്‌ന്‍റെ അവതാരം പുതിയൊരു കവിത രചിക്കുമോ ശതകങ്ങളുടെ കവിത .........Sachin Ramesh Tendulkar..ക്രിക്കറ്റ്‌ലോകം ഉറ്റു നോകുന്നാ സ്വപ്നം .......നൂറില്‍ നൂറ് സച്ചിന്‍റെ ആ വിസ്മയനേട്ടം ലോര്‍ഡ്സിലായിരുന്നെങ്കില്‍...
പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ ആശാന്‍ ഇത് വരെ ഇവടെ വലിയ ഗുമുള്ള  കളി ഒന്നും കളിച്ചിട്ടില. ഏഴ് ടെസ്റ്റ് ഇന്നിങ്‌സുകളാണ് സച്ചിന്‍ ലോര്‍ഡ്സില്‍ കളിച്ചിട്ടുള്ളത്. ഒരു കളിയിലും അര്‍ദ്ധസെഞ്ച്വറി പോലും തികയ്ക്കാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല. ഇത് അവസാന കളിയാണ്‌ ഇവിടെ ഇനി ഉണ്ടാകുമോ ആവൊ ??? ഇനി അവന്‍ അങ്ങനെ ഒന്നും നൂറടികണ്ട എന്ന് പറഞ്ഞു മറ്റാവ്ന്മാര്‍ തലപുകഞ്ഞ് പുകാ വിടോണ്ടിരികാന് ..ഇനി പതിനൊന് കളികരും എറിയാന്‍ മാത്രം ആയി ഒരു ടീം ഇറകുമോ അവരു? കാരണം ഇപോ താനെ ഏഴു ഫാസ്റ്റും രണ്ടു സ്പിനും കൊണ്ടാ അവരുടെ വരവ് ..എന്തിനു  സച്ചിനെ ഒതുക്കാന്‍......കാത്തിരിക്കാം ആ അപുര്‍വ നേട്ടത്തിനായി >>>>>>>>